
രജനികാന്ത് നായകനായി കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിക്കുന്നത്. തലൈവർ 173 എന്ന് താത്കാലികമായി പേരിട്ട ചിത്രം ശിവകാർത്തികേയന്റെ ഡോൺ ഒരുക്കിയ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്നു. 50 കോടി ക്ളബിൽ ഇടംപിടിച്ച ഡോണിനുശേഷം സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ്. അരവിന്ദ് സ്വാമി ആണ് തലൈവർ 173ൽ മറ്റൊരു പ്രധാന താരം. ജയിലർ 2 പൂർത്തിയാക്കി രജനികാന്ത് തലൈവർ 173ൽ ജോയിൻ ചെയ്യും. 2027 പൊങ്കൽ റിലീസ് ആയി ആഗോള തലത്തിൽ റെഡ് ജയന്റ് മൂവീസ്ചി ത്രം പ്രദർശനത്തിന് എത്തിക്കും. ആർ .മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ തലൈവർ 173 നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ 'എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് .
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചത്. ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യംസംവിധായകനായി ഉയർന്നത്. എന്നാൽ സുന്ദർ സി സംവിധാനം ചെയ്യുമെന്ന് ഒൗദ്യോഗികമായി അറിയിപ്പ് വന്നു.
എന്നാൽ ഏതാനും ദിവസങ്ങൾക്കകം സുന്ദർ സി സ്വയം പിൻമാറി. അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് തലൈവർ 173 ഒരുങ്ങാൻ പോകുന്നത്. തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ അറ്റ്ലിയുടെ സംവിധാന സഹായി ആയിരുന്നു സിബി ചക്രവർത്തി രജനികാന്തുമായി കൈകോർക്കുന്നത് പക്കാ മാസ്സ് കൊമേഴ്സ്യൽ എന്റർടെയ്നറിനുവേണ്ടി ആയാകും എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |