
തിരുവനന്തപുരം: ശബരിമലയിൽ നടന്ന കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ്-യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഈ ആസൂത്രിത കൊള്ളയ്ക്ക് വിത്തുപാകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല; കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നവർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന രാഷ്ട്രീയ തണലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
സത്യാവസ്ഥ ഇന്ന് ഓരോ മലയാളിക്കും ബോധ്യമായിരിക്കുകയാണ്. ശബരിമലയിൽ നടക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കൊള്ളയല്ല. ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ്-യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ഈ ആസൂത്രിത കൊള്ളയ്ക്ക് വിത്തുപാകിയത്.
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല; കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നവർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന രാഷ്ട്രീയ തണലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണ്.
പുറമെ വൈരികളെന്ന് നടിക്കുമ്പോഴും ഡൽഹിയിൽ ഒരേ 'ഇൻഡി' (INDI) സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും സിപിഎമ്മും. അഴിമതിയിലും കൊള്ളയിലും ഇവർ പങ്കാളികളാണ്. കേരളത്തിൽ ഇവർ നടത്തുന്നത് വെറുമൊരു കപടനാടകം മാത്രമാണ്.
ഇതൊരു ഒത്തുകളിയാണ്! ഹൈന്ദവ വിശ്വാസത്തെയും പുണ്യക്ഷേത്രങ്ങളെയും തകർക്കാനും, പരസ്പരം കുറ്റകൃത്യങ്ങൾ മൂടിവെക്കാനുമായി കോൺഗ്രസും സിപിഎമ്മും ചേർന്നുണ്ടാക്കിയ 'അവിശുദ്ധ കൂട്ടുകെട്ട്'.
വിശ്വാസികളെ വഞ്ചിച്ചുകൊണ്ടുള്ള ഈ നുണ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനുള്ള സമയമായി. മലയാളികൾ വിചാരിച്ചാൽ ഈ അധർമ്മം അവസാനിപ്പിക്കാനാകും. മാറ്റം അനിവാര്യമാണ്. അത് വരിക തന്നെ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |