
കൊച്ചി: ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ രൂപ കടുത്ത സമ്മർദ്ദം നേരിടുന്നു. തുടർച്ചയായ നാലാം ദിവസമാണ് രൂപ നഷ്‌ടത്തോടെ വ്യാപാരം പൂർത്തിയാക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപ എട്ടു പൈസ നഷ്‌ടത്തോടെ 90.28ൽ അവസാനിച്ചു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുന്നതും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഡോളർ ആവശ്യം ഉയർന്നതും രൂപയ്ക്ക് തിരിച്ചടിയായി. വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണമാണ് ഡോളറിന് കരുത്തായത്. റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വിട്ടു നിന്നതാണ് രൂപയ്ക്ക് വെല്ലുവിളിയായത്. ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവും രൂപയ്ക്ക് ഗുണമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |