
50 ശതമാനം വിലക്കുറവോടെ ഷോപ്പിംഗ് ഉത്സവം
കൊച്ചി: 50 ശതമാനം വിലക്കുറവോടെ ലുലു ഓൺ സെയിൽ ജനുവരി എട്ടിന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി 11 വരെയാണ്. കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലാണ് ഫ്‌ളാറ്റ് ഫിഫ്‌റ്റി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. ഏർലി ആക്‌സസിലൂടെ ലുലു ലോയലിറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഷോപ്പിംഗ് നടത്താം.
ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന വിവിധ ഷോപ്പുകളും ലുലു ഓൺ സെയിലിന്റെ ഭാഗമാകും. എൻഡ് ഒഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാം. ലേഡീസ് , കിഡ്‌സ്, ജെൻസ് വെയറുകൾ, ട്രെൻഡഡ് ഔട്ട്ഫിറ്റുകൾ എന്നിവ പകുതിവിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ഇലക്ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമൊരുക്കി ലുലു കണക്ടിൽ ഫ്‌ളാറ്റ് ഫിഫ്‌റ്റി സെയിലിലൂടെ ടിവി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ വാങ്ങിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |