
രാജ്യത്തെ വിവിധ സെൻട്രൽ, സ്റ്റേറ്റ്, ഡീംഡ്, പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലെ വിവിധ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന സി.യു.ഇ.ടി യു.ജി പരീക്ഷയ്ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. 2026-27 അദ്ധ്യയന വർഷ പ്രോഗ്രാം പ്രവേശനത്തിനുള്ള പരീക്ഷയാണിത്. മേയ് 11 മുതൽ 31 വരെയാണ് പരീക്ഷ.
ജനുവരി 31 വരെ ഓൺലൈനായി ഫീസടയ്ക്കാം. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഫെബ്രുവരി 2 മുതൽ 4 വരെ തിരുത്താൻ അവസരമുണ്ട്. പങ്കെടുക്കുന്ന സർവകലാശാലകൾ, പ്രോഗ്രാമുകൾ, സിലബസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് https://cuet.nta.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |