
കൊച്ചി: ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും വിള വൈവിദ്ധ്യവൽക്കരണത്തിലൂടെയും കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ പറഞ്ഞു. നാളികേര വികസന ബോർഡിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന നാളികേര സംസ്‌കരണ യൂണിറ്റും കർഷക ക്ലസ്റ്റർ പ്രദേശങ്ങളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന വനിതാ സംരംഭകത്വ പദ്ധതിയെ മന്ത്രി പ്രശംസിച്ചു. കാർഷിക ശൃംഖല ശക്തമാക്കി വരുമാനം വർദ്ധിപ്പിക്കുന്നതിലും ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്ത്രീസംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവാരം കുറഞ്ഞ തൂൾ തേങ്ങാ ഇറക്കുമതി നിയന്ത്രിക്കണമെന്ന് സംരംഭകർ മന്ത്രിയോട് ആവശ്യപ്പെട്ടു.
സി.എം.എഫ്.ആർ.ഐ. ആസ്ഥാനത്ത് ബോർഡ് സംഘടിപ്പിച്ച നാളികേര പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അശുതോഷ് കുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ കമലേഷ് കുമാർ മിശ്ര, ചേതൻ പ്രകാശ്, ബോർഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. പ്രഭാത് കുമാർ, ചീഫ് കോക്കനട്ട് ഡെവലപ്‌മെന്റ് ഓഫീസർ ഡോ. ഹനുമന്ത ഗൗഡ, സെക്രട്ടറി പ്രമോദ് പി. കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ ആർ. ജയനാഥ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |