
മലപ്പുറം: മാറാട് കലാപത്തെക്കുറിച്ച് സി.പി.എം നേതാവ് എ.കെ.ബാലൻ നടത്തിയ പ്രസ്താവന പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇസ്ലാമോഫോബിയ ലക്ഷ്യം വച്ചുള്ള പ്രസ്താവനകൾ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സോഷ്യൽ എൻജിനീയറിംഗ് താല്പര്യങ്ങൾ മുൻനിറുത്തിയാണ്. സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സി.പി.എം രൂപപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |