
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് സർക്കാർ ധനസഹായത്തോടെ 20 ശതമാനം സബ്സിഡിയോടുകൂടി സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 20നും 60 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. 6 ശതമാനം പലിശയിൽ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ. ആലപ്പുഴ, കൊല്ലം,പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് തിരുവനന്തപുരം കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ റീജിയണൽ ഓഫീസിൽ അപേക്ഷിക്കാം. ഫോൺ: 8714603033, 0471 2324232.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |