
രണ്ടാം സെമസ്റ്റർ കരിയർ
റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് , ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്റ്റീസ്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് , ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/ വയലിൻ/ മൃദംഗം) ബി.പി.എ മ്യൂസിക് ((വോക്കൽ/ വീണ/ വയലിൻ/ മൃദംഗം/ ഡാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ് ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സ്പെഷ്യൽ എഡ്യുക്കേഷൻ പരീക്ഷയുടെയും,ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷയുടെയും
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 3 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷയുടെ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു.
പി.എസ് .സി അഭിമുഖം
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഒഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് (കാറ്റഗറി നമ്പർ 682/2022) തസ്തികയിലേക്ക് 14ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (എൻജിനിയറിംഗ് കോളേജുകൾ) (കാറ്റഗറി നമ്പർ 125/2024) തസ്തികയിലേക്ക് 14, 16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം (ഒന്നാംഘട്ടം) നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 201/2024) തസ്തികയിലേക്ക് 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ മെറ്റീരിയൽസ് മാനേജർ (പാർട്ട് 1-ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 198/2024) തസ്തികയിലേക്ക് 16ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ വിംഗ്) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 480/2024) തസ്തികയിലേക്ക് 16 ന് രാവിലെ 07.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
സർവ്വകലാശാലകളിൽ അസിസ്റ്റന്റ് എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 69/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |