
കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ തുടർച്ചയായി കുറ്റാരോപണ മെമ്മോ നൽകുന്നതിനെതിരെ മുൻ രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സർവകലാശാലയിലെ പദവിയിൽ നിന്ന് ശാസ്താംകോട്ട ദേവസ്വം കോളേജിലേക്ക് തിരിച്ചയയ്ക്കുകയും അവിടെ പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്തശേഷവും മെമ്മോ നൽകുന്നത് വി.സി തുടരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്റെ നിയമനാധികാരി സിൻഡിക്കേറ്റ് ആണ്. വി.സി ഡോ. മോഹനൻ കുന്നുമ്മേൽ അധികാര പരിധി മറികടക്കുകയാണെന്നും ആരോപിച്ചു. മെമ്മോകൾ റദ്ദാക്കണമെന്നും അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.നഗരേഷ് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. സർവകലാശാലയിലെ 'ഭാരതാംബ" വിവാദത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |