
ആലത്തി.യൂർ ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദർശനം നടത്തിയിരുന്നു. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനും ദോഷങ്ങൾ അകറ്റാനും വഴിപാടുകളും അദ്ദേഹം സമർപ്പിച്ചു. കുഴച്ച അവിൽ വഴിപാടും ഹനുമാനും ശ്രീരാമനും ലക്ഷ്മണനും നെയ്‌വിളക്കുമാണ് സമർപ്പിച്ചത്. ഹനുമാന് മുന്നിൽ ഗദയെടുത്ത് വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കാര്യസിദ്ധിക്കും ദോഷം അകറ്റാനുമുള്ള വഴിപാടാണിത്,
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പൊയ്ലശേരിയിലാണ് ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവായിരത്തിലേറെ വർഷങ്ങൾക്ക് മുമ്പ് വസിഷ്ഠ മഹർഷി പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹുവായ ശ്രീരാമനാണ്. എന്നാൽ ഈ ക്ഷേത്രം ആലത്തിയൂർ ഹനുമാൻ കാവ് എന്ന പേരിലാണ് പ്രശസ്തം
സീതാന്വേഷണത്തിന് പുറപ്പെടുന്ന ഹനുമാൻ സ്വാമിക്ക് ശ്രീരാമ ഭഗവാൻ സീതാദേവിയോട് ഉണർത്തിക്കാനുള്ള അഭിജ്ഞാന സന്ദേശം പറഞ്ഞു കൊടുത്തത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം. ഇവിടെ നിന്നാണ് ഹനുമാൻ ലങ്കയിലേക്ക് പുറപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീരാമന്റെ പ്രതിഷ്ഠയുടെ തൊട്ടടുത്ത് ഭഗവാന്റെ ഉപദേശങ്ങൾ ശ്രവിച്ച് കൈയിൽ ദണ്ഡുമായി നിൽക്കുന്ന രീതിയിലാണ് ഹനുമാന്റെ പ്രതിഷ്ഠ. ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠ. ഭഗവത് കാര്യസാദ്ധ്യത്തിവായി ഹനുമാൻ ഇവിടെ നിന്ന് പുറപ്പെടുന്ന കാരണം കൊണ്ടുതന്നെ ഇവിടെ കാര്യസിദ്ധിക്ക് വളരെ പ്രാധാന്യം ഉണ്ടെന്നാണ് വിശ്വാസം, കാര്യസിദ്ധിക്കായി ഹനുമാന് പ്രധാന നിവേദ്യം ഒരു പൊതികുഴച്ച അവിലും ശ്രീരാമസ്വാമിക്ക് പഞ്ചസാര പായസവുമാണ്. ഗദസമർപ്പണം, ചതുശക, തിരുവോണ ഊട്ട്, തിരുവോണ പൂജ എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ ഒരു തിട്ടയുണ്ട്. തിട്ടയുടെ ആവസാനം ഒരു കരിങ്കൽ പാളി വച്ചിരിക്കുന്നു. തിട്ടയിലൂടെ ഓടി വന്ന് കരിങ്കല്ല് പാളിക്ക് മുകളിലൂടെ താഴെക്ക് ചാടണം. കരിങ്കല് പാളി കടലിനെയാണ് സൂചിപ്പിക്കുന്നത്. ഹനുമാൻ സ്വാമി കടലിനു മുകളിലൂടെ ലങ്കയിലേക്ക് ചാടിയതിനെയാണ് ഈ ആചാരം ഓർമ്മപ്പെടുത്തുന്നത് ' ധാരാളം ഭക്തജനങ്ങൾ പ്രായഭേദമന്യേ ഇവിടെ വന്ന് ഈ ആചാരത്തിൽ പങ്കുകൊള്ളാറുണ്ട്

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |