
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബി.ജെ.പി, സംസ്ഥാനത്ത് മാതൃക വികസിത ഭരണം കാഴ്ച വയ്ക്കാനുള്ള മിഷൻ-26 എന്ന കർമ്മ പദ്ധതി ഒരുക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പ്
മുന്നിൽക്കണ്ടാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമാത് ഷാ ഇന്ന് തിരുവനന്തപുരത്ത് കർമ്മ പദ്ധതിക്ക് തുടക്കം
കുറിക്കും.ഇന്നലെ രാത്രി പത്തിന് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ തലസ്ഥാനത്തെത്തിയത്. പാർട്ടി സംവിധാനമാകെ ഇലക്ഷൻ മോഡിലേക്കും പാർട്ടി മുദ്രാവാക്യത്തിലേക്കും പരിവർത്തനം ചെയ്യാനുള്ള മാരത്തോൺ യോഗങ്ങളാണ് അമിത് ഷാ ഇന്ന് നടത്തുക.
അമിത് ഷായുടെ
ഇന്നത്തെ പരിപാടികൾ
* രാവിലെ 10.30ന് പദ്മനാഭസ്വാമി ക്ഷേത്ര ദർശനം
* 11ന് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ എൻ.ഡി.എ.ജനപ്രതിനിധി സമ്മേളനവും മിഷൻ 2026 ഉദ്ഘാടനവും
*വൈകിട്ട് 3ന് ലെ മൺട്രീ ഹോട്ടലിൽ കേരളകൗമുദി സംഘടിപ്പിക്കുന്ന പുതിയ ഇന്ത്യ,പുതിയ കേരളം കോൺക്ളേവ് ഉദ്ഘാടനം
*വൈകിട്ട് 4ന് മാരാർജി ഭവനിൽ എൻ.ഡി.എ.നേതൃയോഗം
* 5ന് മാരാർജി ഭവനിൽ ബി.ജെ.പി. കോർ കമ്മിറ്റി യോഗം
*രാത്രി 7ന് ഡൽഹിക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |