
തിരുവനന്തപുരം:പിൻവലിക്കേണ്ട ബസുകളെ പോലും പിന്നെയും അറ്റക്കുറ്റപ്പണി ചെയ്ത് നിരത്തിലേക്കിറക്കുകയാണ് കെ.എസ്.ആർ.ടി.സി.അറ്റക്കുറ്റപ്പണിയിൽ വരുന്ന ചെറിയൊരു വീഴ്ച യാത്രക്കാരെ മാത്രമല്ല,നിരത്തിലൂടെ പോകുന്നവരുടേയും ജീവനുകൾ തുലാസിലാക്കും.
15 വർഷം കഴിഞ്ഞ ബസുകൾ പിൻവലിക്കാനോ അഞ്ചു വർഷം കഴിഞ്ഞ ദീർഘദൂര സർവീസ് ബസുകളെ ഓർഡിനറിയാക്കാനോ മാനേജ്മെന്റ് തയാറാകുന്നില്ല.അതിനാൽ ബസുകൾ പാതിവഴിയിൽ കിടക്കുന്നത് നിത്യ സംഭവമാണ്.ഇരട്ടിവരുമാനം ലഭിക്കുന്ന ബഡ്ജറ്റ് ടൂറിസം സർവീസിന് ഉപയോഗിക്കുന്നതും തല്ലിപ്പൊളി വണ്ടികളാണ്.
കേന്ദ്ര മാനദണ്ഡപ്രകാരം 15 വർഷം പിന്നിട്ട ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കണമെന്നാണ്.എന്നാൽ കഴിഞ്ഞ സെപ്തംബറിൽ 15 വർഷം പിന്നിട്ട 1117 ബസുകളുടെ കാലവധി രണ്ടു വർഷം കൂടി നീട്ടി നൽകുകയാണ് ഗതാഗതവകുപ്പ് ചെയ്തത്.1800 ദീർഘദൂര ബസുകളിൽ 1669 എണ്ണം അഞ്ചുവർഷ കാലാവധി കഴിഞ്ഞവയാണ്.അതിൽ 159 ബസുകൾ 10 വർഷമായിട്ടും ദീർഘദൂര സർവീസുകൾ നടത്തുന്നു.
സമയം പാലിക്കണം;
കളക്ഷൻ കൂട്ടണം
തല്ലിപ്പൊളി വണ്ടികൾ ഓടിക്കുമ്പോഴും നിശ്ചിത സമയം പാലിക്കണം.പ്രധാന റോഡുകളെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിലാണ്.മറ്റുള്ളവ ഗതഗാതത്തിരക്കും.10 വർഷം കഴിഞ്ഞ ബസുകൾ പലതും സെന്റർ ബോൾട്ട് ഇളകി ചരിഞ്ഞാണ് ഓടുന്നത്. ഈ ചരിവു നോക്കാതെ പലപ്പോഴും ഡ്രൈവർമാർ ഓവർടേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.ഓർഡിനറി ബസുകളെ പോലും സിറ്റി ഫാസ്റ്റാക്കും.എന്നാൽ ഫാസ്റ്റായി ഓടാൻ പറ്റില്ല,എല്ലാ സ്റ്റോപ്പിലും നിറുത്തി പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |