
കിളിമാനൂർ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ആലംകോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ കണക്ക് അദ്ധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാറിനെയാണ് (44) നഗരൂർ പൊലീസ് പോക്‌സോ കേസിൽ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ സ്റ്റാഫ് റൂമിൽ വച്ചും ക്ലാസ് മുറിയിൽ വച്ചും പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയതിനെ തുടർന്ന് സ്‌കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പെൺകുട്ടി വിവരം പറഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് അദ്ധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |