
കോട്ടയം: എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. മോനിപ്പള്ളി ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നീണ്ടൂർ പ്രാവട്ടം സ്വദേശികളായ സുരേഷ് കുമാർ, ഭാര്യ അമ്പിളി, എട്ടുവയസുള്ള ഒരു കുട്ടി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണെന്നും വിവരമുണ്ട്. മൃതദേഹങ്ങൾ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |