കൊച്ചി: നാളികേര വികസന ബോർഡിന്റെ 46-ാമത് സ്ഥാപക ദിനാഘോഷം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു. നഗരസഭാ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ. ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ ആർ. ജയനാഥ് എന്നിവർ സംസാരിച്ചു. ബോർഡിന്റെ പദ്ധതികളെക്കുറിച്ച് ഡെവലപ്‌മെന്റ് ഓഫീസർ വിൻസി വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ റിച്ചി റേച്ചൽ മാത്യു, അസിസ്റ്റന്റ് ഡയറക്ടർ എം.എ. ലീനാമോൾ എന്നിവർ സംസാരിച്ചു. കർഷകനായ എം.എം. ഡൊമിനിക്, സംരംഭകയായ സുമില ജയരാജ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |