
കളമശേരി: കളമശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്ന് 5.986 കി.ഗ്രാം കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കാസിപ്പാറ അത്താബ് അലി (35), സാഹിബ് നഗർ ജിയാറുൽ മൊല്ല (30) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി . നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |