
ബാലരാമപുരം: ജില്ലയിൽ തേമ്പാമൂട്,താന്നിമൂട്,നരുവാമൂട്,പാമാംകോട്,തൃക്കണ്ണാപുരം,കുന്നപ്പുഴ എന്നീ പ്രദേശങ്ങളിലൂടെ തിരുമല (പുന്നക്കാമുകൾ), ബാലരാമപുരം എന്നീ സബ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന 110 കെ.വി പ്രസരണ ലൈനിലൂടെ 16ന് രാവിലെ 10മുതൽ രാത്രി 10വരെ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കുന്നതിനാൽ ടവറിൽ സ്പർശിക്കുകയോ വളർത്തുമൃഗങ്ങളെ കെട്ടുകയോ ചെയ്യാൻ പാടില്ലെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. ടവറിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ നിയമാനുസൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്നും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി ബാലരാമപുരം ലൈൻ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |