
കോഴിക്കോട്: ഇടത്‌മുന്നണി ഭരണം പിടിച്ച കോഴിക്കോട് കോർപറേഷനിൽ ഇന്നുവരെയില്ലാത്ത ചരിത്രം കുറിച്ച് ബിജെപി. നികുതി കാര്യ ക്ഷേമസമിതിയുടെ അദ്ധ്യക്ഷയായി ബിജെപി സ്ഥാനാർത്ഥി ജയിച്ചു. നികുതികാര്യ ക്ഷേമസമിതിയിൽ യുഡിഎഫ്, ബിജെപി എന്നീ പാർട്ടികൾക്ക് നാല് അംഗങ്ങളും എൽഡിഎഫിന് ഒരംഗവുമുണ്ട്. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇതോടെ ബിജെപിയുടെ വിനീത സജീവൻ ക്ഷേമസമിതി അദ്ധ്യക്ഷയായി വിജയിച്ചു. സ്ഥാനം ബിജെപി സ്വന്തമാക്കാൻ കാരണം ബിജെപി-സിപിഎം ഡീലാണെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് ബിജെപിക്ക് സഹായമായതെന്ന് സിപിഎം പറഞ്ഞു.
നഗരസഭയിൽ ആകെയുള്ള എട്ട് സ്ഥിരം സമിതിയദ്ധ്യക്ഷ സ്ഥാനങ്ങളിൽ ആറും ഇടതിനാണ്.ഒരെണ്ണം യുഡിഎഫിനുമുണ്ട്. മുന്നണിയ്‌ക്ക് 28 അംഗങ്ങളാണ് കോർപറേഷനിൽ ഉള്ളത്. ഇവരുടെ വോട്ട് കൃത്യമായി വിനിയോഗിക്കാത്തതിന്റെ പ്രശ്‌നമാണെന്ന് ആരോപണമുണ്ട്. ലീഗ് സ്വതന്ത്രയായ കവിതാ അരുണാണ് യുഡിഎഫിന്റെ ഏക സ്ഥിരം സമിതി അദ്ധ്യക്ഷ. കോൺഗ്രസിന് സ്ഥാനമൊന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |