
വണ്ടൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൂരാട് പനംപൊയിൽ മരുതത്ത് അബ്‌ദുൾ ഗഫൂറിന്റെ മകൻ അയ്‌മൻ ഗഫൂർ (11) ആണ് മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പമാണ് ഇവർ പുഴയിൽ കുളിക്കാനായി പോയത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സ്‌കൂൾ ലീഡറുമായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃതദേഹം ഇന്ന് സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം കൂരാട് ജുമാ മസ്‌ജിദിൽ കബറടക്കും. വിദേശത്തായിരുന്ന പിതാവ് അബ്‌ദുൾ ഗഫൂർ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |