
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടി. ഡിസംബർ 31ന് സമയപരിധി തീർന്ന സാഹചര്യത്തിലാണിത്. ഇനിയും നിരവധി പേർ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുണ്ട്. ഇക്കാരണത്താൽ പെൻഷൻ നൽകുന്നത് തടയരുതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു. അക്ഷയകേന്ദ്രങ്ങൾ വഴി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |