കാസർകോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സി.പി.എം മുൻ കുമ്പള ഏരിയ കമ്മിറ്റി സെക്രട്ടറിയും, നിലവിൽ എൻമകജെ ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുധാകരനെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ആവശ്യപ്പെട്ടു. എൻമകജെ ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കാനുള്ള ധാർമിക ഉത്തരവാദിത്വം നടപ്പിലാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വർഷക്കാലമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് കാണിച്ചു വീട്ടമ്മ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത്രയും ഗൗരവമായ ഒരു സ്ത്രീയുടെ പരാതിയിൽ നേരായ രൂപത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടി കൂടുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |