കൊല്ലം: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ജില്ലയിലെ പതിനൊന്ന് സീറ്റും പിടിക്കണമെന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ജില്ലയിൽ നിന്നുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാർ, സി.പി.എം എം.എൽ.എമാർ എന്നിവർ പങ്കെടുത്തായിരുന്നു യോഗം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച പല മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നോട്ടുപോയി. ഇവിടങ്ങളിലും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ഘടക കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രവർത്തനത്തിൽ വീഴ്ച വരുത്തരുത്. സർക്കാർ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് പൂർണമായും ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ബഹുജനങ്ങളുമായി സൗഹൃദവും ക്ഷേമവും സ്ഥാപിക്കണം. ഇപ്പോൾ സി.പി.എം ആഹ്വാനം ചെയ്തിരിക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട് പരമാവധി വീടുകൾ കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് 3.30ന് ആരംഭിച്ച യോഗം സന്ധ്യയ്ക്ക് 6.30 വരെ നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |