
കോട്ടയം: സംശുദ്ധ പൊതുപ്രവർത്തകനുള്ള ആർ.വി. തോമസ് പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക്. ആർ.വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറൽ സെക്രട്ടറി ഡോ.സാബു ഡി. മാത്യു എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറും ഭരണഘടനാ നിർമ്മാണ സമിതിയംഗവുമായിരുന്ന ആർ.വി. തോമസിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് 23ന് പാലായിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരം നൽകും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആർ.വി. തോമസ് സ്മാരക പ്രഭാഷണം നടത്തും. പി.ജെ.ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |