കൊച്ചി: എറണാകുളം അയ്യപ്പൻകോവിൽ മകരവിളക്ക് മഹോത്സവം സമാപിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് ആറാട്ട് പുറപ്പാടിനും എഴുന്നള്ളിപ്പിനും ശേഷം കൊടിയിറക്കി മംഗളപൂജയോടെ ഉത്സവം സമാപിച്ചു. കലാസാംസ്‌കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന പരിപാടികളാണ് ഒരാഴ്ച ക്ഷേത്രാങ്കണത്തിലും മൈതാനിയിലുമായി നടന്നത്. സമാപനദിനത്തിലെ പകൽപ്പൂരത്തിൽ പാമ്പാടി രാജന്റെ നേതൃത്വത്തിൽ ഏഴ് ഗജവീരന്മാർ അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |