
ആന്റണി സേവ്യർ, സാമുവൽ ജോസഫ് എന്നീ കഥാപാത്രങ്ങളായി ബിജു മേനോനും ജോജു ജോർജും എത്തുന്ന ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്. രണ്ടുപേർക്കും ന്യായങ്ങളുണ്ട്. ആ ന്യായം മുറുകെ പിടിച്ച് ഇരുവരുടെയും ചെയ്തികളും അതേ തുടർന്നുള്ള സംഭവങ്ങളുമാണ് വലതുവശത്തെ കള്ളൻ പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇരുവരുടെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ തന്നെയായിരിക്കും ഹൈലൈറ്റ് എന്ന സൂചന ട്രെയിലർ നൽകുന്നു. ജനുവരി 30ന് റിലീസ് ചെയ്യും . ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഡിനു തോമസ് ഈലൻ ആണ്. . ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഛായാഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , കോസ്റ്റ്യൂം: ലിൻഡ ജീത്തു, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് പി.ആർ. ഒ : ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
