SignIn
Kerala Kaumudi Online
Wednesday, 04 March 2026 3.26 PM IST

സൈജു കുറുപ്പ് ഇനി പൊലീസ്,​ ആരം കോഴിക്കോട്

Increase Font Size Decrease Font Size Print Page
ss

സൈജു കുറുപ്പ് നായകനായി നവാഗതനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.

സൈജു കുറുപ്പ് പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് പ്രത്യേകത. സംവിധായകരായ നാദിർഷ, വി.എം. വിനു, അകാലത്തിൽ വിട പറഞ്ഞ| നിർമ്മാതാവ് പി.വി ഗംഗാധരന്റെ ഭാര്യ പി.വി. ഷെറിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

പരസ്യ ചിത്രരംഗത്തുനിന്നാണ് രജീഷ് പരമേശ്വരന്റെ വരവ്.സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവരാണ് മറ്റ്താരങ്ങൾ. ഗുഡ് ഹോപ്പിന്റെ ബാനറിൽ ജുനൈസ് ബാബു ആണ് നിർമ്മാണം. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം . ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, വിതരണം ഗുഡ് ഹോപ്പ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.