
പൂജപ്പുര: മൂന്നുദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര മുരുക ഭക്ത മഹാസമ്മേളനത്തിന് അനന്തപുരിയിൽ തുടക്കമായി.ഹിന്ദു ധർമ്മപരിഷത്ത്,മഹാലിംഗ ഘോഷയാത്ര സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ, മുരുക സൂക്തങ്ങൾ കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ചെങ്കൽ ശിവക്ഷേത്രമ മഠാധിപതി സ്വാമി മഹേശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.ചെങ്കൽ എസ്.രാജശേഖരൻ,പദ്മകുമാർ,അജിത്.ജി,എം.എസ്.സുനിൽകുമാർ,വിസ്മയ,ആര്യനാട് സുഗതൻ,തളിയൽ സുനിൽ എന്നിവർ പങ്കെടുത്തു.തുടർന്ന് നന്ദൻ ഭജൻസ് അരങ്ങേറി.രാവിലെ സംഗമത്തിന് മുന്നോടിയായി നടന്ന വേൽ ഘോഷയാത്ര മേയർ വി.വി.രാജേഷ് ഉൽഘാടനം ചെയ്തു.ഘോഷയാത്രയ്ക്ക് അജിത് ശംഖ്‌ചക്ര,രജിത്.ജി,ആര്യനാട് സുഗതൻ,എം.ഗോപാൽ എന്നിവർ നേതൃത്വം നൽകി.18ന് സംഗമം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |