
ആലപ്പുഴ : എക്സൈസ് ആലപ്പുഴ ഇന്റലിജൻസ് യൂണിറ്റും വിവിധറേഞ്ചുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെങ്ങന്നൂർ താലൂക്കിൽ നിന്ന് 31ഗ്രാം കഞ്ചാവും 450ഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പരിശോധനയിൽ എക്സൈസ് ഇന്റലിജിൻസ് എക്സൈസ് ഇൻസ്‌പെക്ടർ ഫെമിൻ ജി, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്.സുമേഷ്, ഹരിപ്പാട് സി.ഐ കെ. അജയൻ, ചെങ്ങന്നൂർ സി.ഐ ടി.രാജീവ്, ചെങ്ങന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.സജീവ് , ചേർത്തല റേഞ്ച് ഇൻസ്‌പെക്ടർ സുമേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മദ്യം ,മയക്കുമരുന്ന്,പുകയില ഉത്പന്നങ്ങൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ 9400069433 എന്ന ഫോൺ നമ്പരിൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |