
ത്രില്ലടിപ്പിച്ച് ട്രെയിലർ
നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം 'ബേബി ഗേൾ" ട്രെയിലർ ദുരൂഹതയും സസ്‌പെൻസും ഒളിപ്പിക്കുന്നു. പൂർണമായും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം ആയിരിക്കും ബേബി ഗേൾ. ജനുവരി 23ന് തിയേറ്ററിൽ എത്തുന്ന ചിത്രം സർവ്വം മായ എന്ന സൂപ്പർ ഹിറ്റിനുശേഷം എത്തുന്ന നിവിൻ പോളി സിനിമയാണ്. ഹോസ്പിറ്റൽ അറ്റൻഡർ സനൽ മാത്യു എന്ന സാധാരണക്കാരനായാണ് നിവിൻപോളി. ലിജോ മോൾ ആണ് നായിക. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞും പ്രധാന കഥാപാത്രമാകുന്നുണ്ട്. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, കിച്ചു ടെല്ലസ്, പ്രേം പ്രകാശ്, നന്ദു, ശ്രീജിത് രവി, അദിതി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, സാം സി.എസ് ആണ് സംഗീതം. എഡിറ്റർ: ഷൈജിത്ത് കുമാരൻ, സൗണ്ട് ഡിസൈൻ, സിങ്ക് സിനിമ. ബോബി- സഞ് ജയ് തിരക്കഥ എഴുതുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസിനുവേണ്ടി ബോബി - സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |