
തിരുവനന്തപുരം: ഐ.ടി.രംഗത്ത് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി സർക്കാർ തുടങ്ങുന്ന കമ്മ്യൂൺ വർക്ക് നിയർഹോം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ ജെ.ചിഞ്ചുറാണി,കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.ഐ.ടി.മേഖലയിൽ ജോലി ചെയ്യുന്നവർക്കായി വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യാൻ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി.ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 കേന്ദ്രങ്ങൾ സ്ഥാപിക്കും.കൊട്ടാരക്കരയ്ക്ക് പുറമേ കളമശ്ശേരി,രാമനാട്ടുകര,തളിപ്പറമ്പ്,പെരിന്തൽമണ്ണ തുടങ്ങി 9 കേന്ദ്രങ്ങൾ കൂടി ഉടൻ തുടങ്ങുമെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 18 മുതൽ 24 വരെ ലേണിങ് ഫെസ്റ്റിവൽ കൊട്ടാരക്കരയിൽ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |