
ജനുവരി 23ന് ആരംഭിക്കും
മമ്മൂട്ടി നായകനായി മലയാളത്തിന്റെ വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് എറണാകുളത്ത് ആരംഭിക്കും. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത് . വയനാടാണ് മറ്റൊരു ലൊക്കേഷൻ. 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നു. നയൻതാര മമ്മൂട്ടിയോടൊപ്പം ഇത് ആറാം തവണയാണ്. ഏപ്രിൽ 29 ന് റിലീസാകുന്ന പാട്രിയറ്റിലാണ് മമ്മൂട്ടിയും നയൻതാരയും ഒടുവിൽ ഒന്നിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഭ്രമയുഗത്തിന് ശേഷം ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ച്ചിത്രമാണിത്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. മോഹൻകുമാറിന്റേതാണ് കഥ. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്നും അടൂർ ചിത്രങ്ങൾ. മതിലുകൾ 1989 ലും വിധേയൻ 1993ലും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. വിധേയൻ സംസ്ഥാന ചലച്ചിത്ര അവാർഡും സമ്മാനിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് പുതുവർഷത്തിൽ മമ്മൂട്ടി ആദ്യ അഭിനയിച്ചത് . പ്രകാശ് വർമ്മയും പുതുമുഖ താരങ്ങളും പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്ന ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ബ്ളാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി വീണ്ടും എത്തുകയാണ്. ഇക്കുറി അതിഥി വേഷത്തിലാണ് മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന പച്ചാ ചത്ത ആണ് പുതുവർഷത്തിൽ ആദ്യ റിലീസ്. ജനുവരി 22ന് റിലീസ് ചെയ്യും. അടൂർ ചിത്രത്തിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ ബ്ളോക് ബസ്റ്റർ ചിത്രം അമരൻ ഒരുക്കിയ രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്നു. സായ് പല്ലവി ആണ് നായിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
