തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലും നിറഞ്ഞത് കേരളകൗമുദിയിലൂടെ സർക്കാർ വീട് വെച്ചു നൽകാൻ തീരുമാനിച്ച സച്ചുവും കുടുംബവും. കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ സച്ചു സതീഷിന് വീടുവെച്ചു നൽകാനുള്ള തീരുമാനമാനം ഔദ്യാര്യമല്ല ആ പ്രതിഭയ്ക്കുള്ള നമ്മുടെ ആദരവാണെന്നും മന്ത്രി പറഞ്ഞപ്പോൾ സദസ് കരഘോഷം മുഴക്കി.
സച്ചുവിന് വീട് വെച്ചു നൽകാനുള്ള സർക്കാർ തീരുമാനം വലിയ രേഖപ്പെടുത്തലാണെന്നും അമ്മ ബിന്ദുവിന്റെ പോരാട്ടങ്ങളെ സർക്കാർ കാണുന്നുവെന്നും ഇരുവരെയും ഒപ്പം ചേർക്കുന്നുവെന്നും മന്ത്രി കെ. രാജന്റെ വാക്കുകളേയും സദസ് ഹൃദയത്തിലേറ്റി.
64-ാം സ്‌കൂൾ കലോത്സവത്തെ ശ്രദ്ധേയമാക്കിയ സംഭവങ്ങളിൽ ഒന്നാണ് സച്ചുവിന് വീട് നൽകാനുള്ള സർക്കാർ തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. വാസുകിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |