
തൊടുപുഴ: ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.കെ.പി.എ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 140 എം.എൽ.എമാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി പി. ജെ ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി. മേഖല പ്രസിഡന്റ് അലി പെരുന്നിലം. ജില്ലാ സെക്രട്ടറി സുനിൽ കളർ ഗേറ്റ്, സംസ്ഥാന കമ്മിറ്റി അംഗം ടി.ജി ഷാജി, തൊടുപുഴ മേഖലാ ട്രഷറർ ബാബു സൂര്യ, വഴിത്തല കരിങ്കുന്നം യൂണിറ്റ് സെക്രട്ടറി ഷാജി ജെയിംസ്, തൊടുപുഴ ഈസ്റ്റ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി താരിഷ് എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |