കായംകുളം: കമ്മ്യൂണിസ്റ്റ് നേതാവും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന പ്രൊഫ.കോഴിശ്ശേരി ബാലരാമൻ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും പ്രൊഫ.കോഴിശ്ശേരി ബാലരാമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 22ന് വൈകിട്ട് 5ന് കെ.പി.എ.സിയിൽ നടക്കും. ഡോ.സി.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും. അഡ്വ.എസ്.സോളമൻ അദ്ധ്യക്ഷത വഹിക്കും. 15,001രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ.മ്യൂസ് മേരി ജോർജിനും, പ്രദീപ് കോഴിശ്ശേരി യുവപ്രതിഭാ പുരസ്‌കാരം ചിത്രകാരി സീത മോഹനും സമ്മാനിക്കും. സാഹിത്യകാരൻ ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ് ചെയർമാനും, ഡോ.ബി ഉണ്ണികൃഷ്ണൻ, ഡോ.എം.കെ.ബീന എന്നിവർ അംഗങ്ങളുമായുള്ള പുരസ്ക്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |