
ചേർപ്പ്: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ തൂമ്പ കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുജൻ അറസ്റ്റിൽ. പെരുമ്പിള്ളിശ്ശേരി സ്വദേശി കല്ലേരി വീട്ടിൽ വിൻസനെയാണ് (55) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് 29 ന് ആണ് സംഭവം. തറവാട്ടുവക സ്വത്ത് ഭാഗം വച്ച് കിട്ടാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പറയുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ.ഷാജു, ചേർപ്പ് ഇൻസ്‌പെക്ടർ എം.എസ് ഷാജൻ, എസ്.ഐ. കെ.എസ്.സുബിന്ത്, എ.എസ്.ഐ മാരായ ഷീജ, ഇ.എസ്.ജീവൻ, ഇ.എച്ച്.ആരിഫ്, സീനിയർ സി.പി.ഒ കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |