
ചെറുതുരുത്തി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണവും പണവും കൈവശപ്പെടുത്തി കടന്നുകളഞ്ഞ പ്രതിയെ ചെറുതുരുത്തി പൊലീസ് പിടികൂടി. വിയ്യൂർ പുതുക്കാട് പുത്തൻവീട്ടിൽ ഹെൻട്രി (31) ആണ് പിടിയിലായത്. 2024ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശിനിയും ചെറുതുരുത്തിയിൽ താമസക്കാരിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 40 പവൻ സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നീട് ഗൾഫിലേക്ക് കടന്ന ഇയാൾ ഏതാനും ദിവസങ്ങൾക്കു മുമ്പ് മുംബയിൽ തിരിച്ചെത്തിയെന്ന് കുന്നംകുളം എ.സി.പിക്ക് വിവരം ലഭിച്ചു. തുടർന്ന് ചെറുതുരുത്തി സി.െഎ വി.വിനു, എസ്.െഎ എ.ആർ.നിഖിൽ എന്നിവരുടെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജോളി സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒ വിനീത് മോൻ, പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർ അടങ്ങിയ സംഘം മുംബയിലെത്തി പ്രതിയെ പിടികൂടി ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |