
കാസർകോട്: നായിക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണാഭരണങ്ങൾ, 25000 രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ, 5000 രൂപ എന്നിവ മോഷണം പോയി. കാസർകോട് ബാറിലെ അഭിഭാഷക ചൈത്ര (25)യുടെ മേന ഹൗസിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 നും രാത്രി 8 മണിക്കും ഇടയിലായിരുന്നു കവർച്ച. കുടുംബം വീട് പൂട്ടി കുമ്പള കണ്ണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയതായിരുന്നു. വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
ചൈത്ര കുമ്പള പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. കുമ്പള സബ് ഇൻസ്‌പെക്ടർ കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ ഉച്ചയോടെ പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |