
പന്തളം: പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പോയ തിരുവാഭരണ ഘോഷയാത്രാസംഘം 23ന് മടങ്ങിയെത്തും. 22ന് പുലർച്ചെ പെരുനാട്ടിൽ നിന്ന് തിരിച്ച് വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തും. അവിടെ ആഭരണങ്ങൾ ദർശനത്തിന് വയ്ക്കും. 23ന് പുലർച്ചെ ആറന്മുളയിൽ നിന്ന് തിരിച്ച് കുറിയാനപ്പള്ളി, ഉള്ളന്നൂർ, കുളനട വഴി രാവിലെ എട്ടോടെ പന്തളത്തെത്തും.
ഉള്ളന്നൂരിൽ വിവിധ സംഘടനകൾ സ്വീകരണം നൽകും. കുളനട ഭഗവതി ക്ഷേത്രത്തിലും സ്വീകരണമുണ്ടാകും. പന്തളം കൊട്ടാരത്തിലെത്തിക്കുന്ന ആഭരണപ്പെട്ടികൾ ദേവസ്വംബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |