
തിരുവനന്തപുരം: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നിറഞ്ഞത് വനിതാ ക്ഷേമ പദ്ധതികൾ. വിദ്യാർത്ഥികളും സംരംഭകരും കർഷകരും വീട്ടമ്മമാരും ഇടം പിടിച്ചു. സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ . തൊഴിലധിഷ്‌ഠിത സംരംഭങ്ങൾ . നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളേറെ.
ആർത്തവ വിരാമം നേരിടുന്ന സ്ത്രീകൾക്കായി 'ഫോർട്ടി പ്ലസ്' ജൈവ-മാനസിക-സാമൂഹ്യ പദ്ധതി . ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയാൻ 'പോഷ്' പോർട്ടൽ വഴി ഇടപെടൽ. അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാനും തൊഴിൽസ്ഥലത്തെ സുരക്ഷയ്ക്കുമായി ' സമാരംഭം' പ . വനിതാ കർഷകരെ പിന്തുണയ്ക്കാൻ 'വനിത കാർഷിക' പദ്ധതി . വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താങ്ങായി നോർക്ക വനിതാ സെൽ .
സ്ത്രീ ധനത്തിനും മയക്കു മരുന്നിനുമെതിരായ ക്യാമ്പെയിനുകൾ . തദ്ദേശ സ്ഥാപനങ്ങളിൽ 1000 'അവളിടം' ക്ലബുകൾ..
മറ്റ് പ്രധാന
പദ്ധതികൾ
ഭരണപരമായ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താൻ സ്ത്രീ സൗഹൃദ സിവിൽ സ്റ്റേഷനുകൾ.
പട്ടികവർഗ വനിതകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലേബർ ബാങ്കിന്റെ സഹായത്തോടെ 'വി ഇനിഷ്യേറ്റീവ്'
സൗരോർജ്ജ, ജൈവകൃഷി സംരംഭങ്ങളിലൂടെ ഹരിത തൊഴിൽ പ്രോത്സാഹിപ്പിക്കാനും സുസ്ഥിര ഉപജീവനം ഉറപ്പാക്കാനും ഒ.ബി.സി വനിതകൾക്ക് സ്വയംതൊഴിൽ സഹായം .
കുട്ടിക്കാലത്ത് ക്ഷേമസ്ഥാപനങ്ങളിൽ ജീവിച്ചവരെ 18വയസ് തികയുമ്പോൾ പുനരധിവസിപ്പിക്കാൻ 'തന്റെയിടം.'
വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വനിതാ കോൺക്ലേവുകളും ബാങ്കർമാരുടെ യോഗങ്ങളും നിക്ഷേപക സംഗമങ്ങളും.
വനിതാ ശാസ്ത്രജ്ഞർക്കുള്ള ബാക്ക്-ടു-ലാബ് പദ്ധതിക്ക് പ്രാധാന്യവും ഫെലോഷിപ്പുകളും
സുസ്ഥിര ജീവിതശൈലികളിലും കാലാവസ്ഥാ- പരിസ്ഥിതി സംരക്ഷണത്തിലും വനിതകളെയും യുവജനങ്ങളെയും ശാക്തീകരിക്കും. .
ഫയർഫോഴ്സിൽ വനിതാ സ്കൂബാ ടീം .
ആശാവർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും ഇൻസെന്റീവുകളും വേതനവും കൂട്ടണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി സുരക്ഷാ പദ്ധതി' .
മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത 35നും അറുപതിനുമിടയിൽ പ്രായമുള്ള 31.34ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം ട്രാൻസ് വിമനുകൾക്കടക്കം
.
കുടുംബശ്രീ
ലോക ശ്രദ്ധയിൽ
46 ലക്ഷം അംഗങ്ങളോടെ, ലോകത്തെ ഏറ്റവും വലിയ മിഷനുകളിലൊന്നായി കുടുംബശ്രീ മാറി. 617 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം.നേതൃത്വ വികസനം, സംരംഭങ്ങൾ മെച്ചപ്പെടുത്തൽ, വേജ് എംപ്ലോയ്മെന്റ് സുഗമമാക്കാൽ, പരിചരണ സമ്പദ്‌വ്യവസ്ഥ വിപുലീകരണം എന്നിവയ്ക്ക് ഊന്നൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |