
കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ ആവശ്യപ്പെട്ടു. ഇതനുവദിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച്, വിഷയം ഫെബ്രുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി.
കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി.എം.അബ്ദുൾ സലാമാണ് ഹർജിക്കാരൻ. വഖഫ് ബോർഡ് ഭരണസമിതിയുടെ കാലാവധി 2024 ഡിസംബർ 14ന് കഴിഞ്ഞിരുന്നു. നാലുമാസത്തിനകം പുതിയ ഭരണസമിതി രൂപീകരിക്കുമെന്ന് 2024 നവംബറിൽ സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു. നിലവിലെ ഭരണസമിതിയെ അതുവരെ തുടരാൻ അനുവദിച്ച് അന്ന് ഉത്തരവായിരുന്നു. കാലാവധി കഴിഞ്ഞ ബോർഡ് കോടതി ഉത്തരവിന്റെ മറവിൽ തുടരുകയാണെന്നാണ് ഹർജിക്കാരുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |