
അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട ഏപ്രിലിൽ റിലീസ് ചെയ്യും. പാതാൾ ലോക് എന്ന് എന്ന വെബ് സീരിസിലൂടെ പ്രസിദ്ധനായ ബോളിവുഡ് നടൻ പ്രശാന്ത് തമാഗ് ആദ്യമായ് അഭിനയിച്ച മലയാള ചിത്രം ആണ് തിമിംഗലവേട്ട. എന്നാൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിൽ പ്രശാന്ത് മരണമടഞ്ഞു. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയി ആയിരുന്നു പ്രശാന്ത്തമാഗ്.അതേസമയം മേഘ തോമസ് ആണ് തിമിംഗല വേട്ടയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണ്.മണിയൻ പിള്ള രാജു, രമേശ് പിഷാരടി, കോട്ടയം രമേശ്, ഹരീഷ് പേരടി, പി.പി. കുഞ്ഞികൃഷ്ണൻ , അശ്വിൻ മാത്യു, പ്രമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ദീപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം.
ഛായാഗ്രഹണം അൻസാർ ഷാ, സംഗീതം ജയ് സ്റ്റെലർ, ബിജിബാൽ, എഡിറ്റിംഗ് ശ്യാം ശശിധരൻ, ഗാനരചന ബി. കെ. ഹരിനാരായണൻ, മുത്തു, സിദ്ദിഖ്. കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ, പി.ആർ. ഒ ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |