
കൊല്ലം: കൊല്ലം എസ്.എൻ വനിതാ കോളേജിലെ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള 'സേവിംഗ് വാൾഡൻസ് വേൾഡ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. സംവിധായകൻ ജിം മെർക്കൽ ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ- ഓർഡിനേറ്റർ എസ്. ജയന്തി സ്വാഗതം പറഞ്ഞു. കോളേജ് ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ ഡോ. എ.എസ്. രമ്യ, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഡോ. അപർണ അജിത്,ചരിത്രവിഭാഗം മേധാവി ഡോ.വി.മണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |