
തിരുവനന്തപുരം: കേരളത്തെ ലോകത്തെ ഏറ്റവും വലിയ നഗര സംസ്ഥാനമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഗതാഗതക്കുരുക്കില്ലാത്ത, മാലിന്യ മുക്തവും അപകടരഹിതവുമായ സംസ്ഥാനം. ഡിഫൻസ് റിസർച്ച് കോറിഡോർ, ആഗോള നൈപുണ്യ കേന്ദ്രം, വ്യവസായങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ധനസഹായം വർദ്ധിപ്പിക്കൽ, മദർഷിപ്പ് നിർമ്മാണത്തിനുള്ള സൗകര്യങ്ങളൊരുക്കൽ, വിഴിഞ്ഞം പോർട്ടിനെ ഭാരത് മാല പ്രോഗ്രാമുമായും ചരക്ക് നീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കൽ, കാറ്റാടിയന്ത്രങ്ങൾ, വൈദ്യുത വാഹനങ്ങൾ തുടങ്ങിയവ നടപ്പാക്കും. രാജ്യത്തെ മികച്ച നിക്ഷേപാന്തരീക്ഷമുള്ള സംസ്ഥാനമാക്കിയതും സേവനാവകാശ നിയമത്തിന് പുതിയ ചട്ടം കൊണ്ടുവന്നതും ഏക കിടപ്പാട സംരക്ഷണ നിയമവും സർക്കാരിന്റെ നേട്ടങ്ങളാണ്. അതേസമയം കേന്ദ്ര സർക്കാർ നടപടികൾ സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതെല്ലാം അതിജീവിച്ച് സംസ്ഥാനം 12% വാർഷിക വളർച്ച നേടി.
കേന്ദ്രം ഞെരുക്കുന്നു
കഴിഞ്ഞ വർഷാവസാനം കിട്ടേണ്ടിയിരുന്ന 12000 കോടിയുടെ വായ്പാനുമതിയിൽ നിന്ന് മതിയായ കാരണങ്ങളില്ലാതെ 5944കോടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. കേന്ദ്ര പദ്ധതികളിൽ നിന്ന് 5650.45 കോടി കിട്ടാനുമുണ്ട് .ജി.എസ്.ടി.നിരക്ക് പരിഷ്കരിച്ചതിനാൽ 8000കോടി ഉൾപ്പെടെ മൊത്തം 17000 കോടി നഷ്ടം.ദേശീയപാതയുടെ പേരിൽ ആനുപാതികമല്ലാതെ കേരളത്തിൽ നിന്ന് 6000കോടി ഈടാക്കി .ജനസംഖ്യാനിയന്ത്രണത്തിന്റെ പേരിൽ കേരളത്തിന്റെ ധനകാര്യ കമ്മിഷൻ വിഹിതം 3.87ൽ നിന്ന് 1.92ശതമാനമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രവിഹിതം നൂറിൽനിന്ന് 60 ശതമാനമായി കുറച്ചു.
വന്യജീവി ആക്രമണം:
നഷ്ട പരിഹാരം
വന്യജീവി മനുഷ്യ സംഘർഷത്തിൽ നഷ്ടപരിഹാര പ്രശ്നം പരിഹരിക്കും
നെൽകർഷകർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം
വനിതാ കാർഷിക പദ്ധതി
പൊന്നാനി,പുതിയാപ്പ,കൊയിലാണ്ടി,കാസർകോട്,മേജർ മത്സ്യബന്ധന തുറമുഖങ്ങൾ
ഈ വർഷം നടപ്പാക്കും. ഒരു ലക്ഷം വീടുകളും 22 ഫ്ളാറ്റ് സമുച്ചയങ്ങൾ
കോഴിക്കോട് സർവകലാശാലയിൽ ന്യൂനപക്ഷ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
അതിദരിദ്രർക്ക് ഫാമിലി ബെനിഫിറ്റ് കാർഡ്
ബ്രഹ്മപുരത്ത് 500ടൺ വേസ്റ്റ് ടു എനർജി പ്ളാന്റ്
ലോക കേരള ഓൺലൈൻ പോർട്ടൽ
കൊച്ചി,ബേപ്പൂർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ തീരദേശ ക്രൂയിസ്
കെ.റെയിൽ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി മിഷൻ മോഡിൽ നടപ്പാക്കും.
സ്റ്റാർട്ടപ്പുകൾക്കുള്ള കെ.എഫ്.സി വായ്പ 15 കോടിയാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |