
തിരുവനന്തപുരം:കുടുംബശ്രീ ജെൻഡർ ക്യാമ്പയിനായ 'നയിചേതന 4.0 ഉയരെ'യുടെ ഭാഗമായുള്ള രംഗശ്രീ സംസ്ഥാനതല കലാജാഥയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.ലിംഗസമത്വം,ലിംഗാവബോധം,സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത,കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണമാണ് കലാജാഥയിലൂടെ നടത്തുന്നത്.എല്ലാ ജില്ലകളിലും മൂന്ന് ഇടങ്ങളിലാണ് കലാജാഥ എത്തുന്നത്.
ഇന്നലെ രാവിലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഫ്‌ളാഗ് ഓഫ് ചെയ്ത കലാജാഥ ആറ്റിങ്ങൽ,വർക്കല എന്നിവിടങ്ങളിലും പര്യടനം നടത്തി.ഇന്ന് കൊല്ലം ജില്ലയിലാണ് പര്യടനം.രംഗശ്രീയുടെ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായവരാണ് കലാജാഥ അവതരിപ്പിക്കുന്നത്.ഫെബ്രുവരി മൂന്നിന് കാസർകോഡ് സമാപിക്കും.
ചടങ്ങിൽ സ്റ്റേറ്റ് ജെൻഡർ അഡ്വൈസർ ഡോ.ടി.കെ.ആനന്ദി,കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ,കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേഷ്.ജി,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |