
ഇരിട്ടി:മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24ന് തുടങ്ങും.വൈകുന്നേരം 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. 25ന് രാവിലെ 11ന് സാംസ്കാരിക സമ്മേളനം സതീഷ് കൊല്ലം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് അക്ഷരശ്ലോകസദസ്സ്. വൈകുന്നേരം ആറിന് കീഴൂർ മഹാദേവ, മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഹനകാഴ്ച. രാത്രി 7ന് ഭജൻസ്.എട്ടിന് പ്രാദേശികകലാപരിപാടികൾ.26ന് രാവിലെ 11ന് മാതൃസംഗമം കെ.ഇ.ശ്രീജ ഉദ്ഘാടനം ചെയ്യും.വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തും. വൈകുന്നേരം 3ന് അക്ഷരശ്ലോകസദസ്സ്. വൈകിട്ട് 5.30 ന് ഇളനീർകാവ് ഘോഷയാത്ര. ആറിന് ഇളനീർകാവ് സമർപ്പണം.തുടർന്ന് വലിയ ചുറ്റുവിളക്ക്, നിറമാല , രാത്രി ഏഴരക്ക് കതിവനൂർ വീരൻ വിൽകലാമേള. 27ന് രാവിലെ 10ന് ഇളനീർ അഭിഷേകം, നാഗപ്രതിഷ്ഠാദിനം വൈകുന്നേരം നാലരക്ക് അക്ഷരശ്ലോകസദസ്.ആറരക്ക് വലിയ ചുറ്റുവിളക്ക്, നിറമാല. 28ന് പ്രതിഷ്ഠാദിനം.വൈകുന്നേരം 6ന് വലിയ ചുറ്റുവിളക്ക്, നിറമാല, തായമ്പക,തിടമ്പ് ന്യത്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |