
കണ്ണൂർ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പത്ത് വ്യാപാരികളുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം മരണാനന്തര സഹായമായി നൽകുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ ഉച്ചയ്ക്ക് രണ്ടരക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഉദ്ഘാടനവും വ്യാപാര മിത്ര ധനസഹായ വിതരണവും സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ നിർവഹിക്കും. സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ മുഖ്യാതിഥിയാകും. ചടങ്ങിൽ സമിതി അംഗങ്ങളായ 34 ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും.ചടങ്ങിൽ വ്യാപാരികൾക്ക് ചികിത്സാസഹായവും കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ സഹായങ്ങളും നൽകും.വാർത്താസമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.എ.ഹമീദ് ഹാജി, കെ.വി.ഉണ്ണികൃഷ്ണൻ, ഇ.സജീവൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |