
തിരുവനന്തപുരം: 15 പേരുടെ കലാസൃഷ്ടികളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. പ്രദർശനം പ്രൊഫ. കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കാരയ്‌ക്കാമണ്ഡപം വിജയകുമാർ മുഖ്യാതിഥിയായി. പ്രദർശനത്തിന്റെ ക്യൂറേറ്റർ ശ്രദ്ധക് ത്യാഗിയാണ്. അനുപമ രാമചന്ദ്രൻ,സിന്ധു എസ്.നായർ,ആര്യ സുരേഷ്,അഖില,അപർണ നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രദർശനം 25ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |