കൊല്ലം: ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, റിക്കവറി കമ്മിഷൻ എന്നിവയിൽ സർക്കാർ തുടരുന്ന നിഷേധാത്മക നയം അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ തുടരുന്ന വഞ്ചന അവസാനിപ്പിക്കുക, എച്ച്.ബി.എ, സി.സി.എ സർവീസ് വെയിറ്റേജ് എന്നിവ നിറുത്തലാക്കിയ നടപടി പിൻവലിക്കുക, ആശ്രിത നിയമനം, ക്ലാസ് ഫോർ ജീവനക്കാരുടെ സ്ഥാനക്കയറ്റം എന്നിവ ഇല്ലാതാക്കുന്ന നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ മുഖ്യപ്രഭാഷണം നടത്തും. സമാപന യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |