
കോട്ടയം : പുതുപ്പള്ളി റബർ ബോർഡ് ക്വാർട്ടേഴ്‌സിൽ കവർച്ച നടത്തിയ മോഷ്ടാക്കൾക്കായി വല വിരിച്ച് പൊലീസ്. ഉത്തരേന്ത്യൻ സംഘങ്ങളെയും, പ്രാദേശിക ബന്ധങ്ങളുള്ളവരെയും തിരയുന്നുണ്ട്. തിങ്കളാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് രണ്ട് ക്വാർട്ടേഴ്‌സുകളിൽ നിന്നായി 73 പവൻ കവർന്നത്. മൂന്നിടത്ത് മോഷണശ്രമവും നടന്നു. സി.സി.ടി.വി ഇല്ലാതിരുന്നതും, മറ്റ് ക്വാർട്ടേഴ്‌സുകളിൽ ആൾത്താമസമില്ലാതിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. പുറത്തുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ കൈയ്യുറ ആരുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |